Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sri Lanka

ഓ​ൾ റൗ​ണ്ട് പ്ര​ക​ട​ന​വു​മാ​യി റൂ​ട്ട് ; ഇം​ഗ്ല​ണ്ടി​ന് ജ​യം

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ഇം​ഗ്ല​ണ്ടി​ന് ത​ക​ർ​പ്പ​ൻ ജ​യം. ടോ​സ്നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ല​ങ്ക 49.3 ഓ​വ​റി​ൽ 219 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. മ​റു​പ​ടി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഇം​ഗ്ല​ണ്ട് 22 ബോ​ളും അ​ഞ്ചു​വി​ക്ക​റ്റും കൈ​യി​ലി​രി​ക്കെ ല​ക്ഷ്യ​ത്തി​ലെ​ത്തി.

സ്കോ​ർ: ശ്രീ​ല​ങ്ക 219/10 (49.3) ഇം​ഗ്ല​ണ്ട് 223/5 (46.2). ഓ​ൾ റൗ​ണ്ട് പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത ജോ ​റൂ​ട്ടാ​ണ് (75 റ​ൺ​സ്, ര​ണ്ട് വി​ക്ക​റ്റ്, ര​ണ്ട് ക്യാ​ച്ച് ) ഇം​ഗ്ല​ണ്ടി​ന്‍റെ ജ​യം എ​ളു​പ്പ​മാ​ക്കി​യ​ത്. റൂ​ട്ടി​നെ ക​ളി​യി​ലെ താ​ര​വും തെ​ര​ഞ്ഞെ​ടു​ത്തു. ഹാ​രി ബ്രൂ​ക്ക് (42) ജോ​സ് ബ​ട്‌​ല​ർ (33) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

ല​ങ്ക​യ്ക്കാ​യി ധ​ന​ഞ്ജ​യ ഡി ​സി​ൽ​വ​യും ജെ​ഫ്രി വാ​ൻ​ഡ​ർ​സും ര​ണ്ട് വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി. ടോ​സ്നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ശ്രീ​ല​ങ്ക​യെ ഇം​ഗ്ലീ​ഷ് ബൗ​ള​ർ​മാ​ർ വ​രി​ഞ്ഞു മു​റു​ക്കി. 45 റ​ൺ​സ് നേ​ടി​യ ക്യാ​പ്റ്റ​ൻ ച​രി​ത് അ​സ​ല​ങ്ക​യാ​ണ് അ​വ​രു​ടെ ടോ​പ് സ്കോ​റ​ർ.

ധ​ന​ഞ്ജ​യ ഡി ​സി​ൽ​വ (40) ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും മ​റ്റാ​ർ​ക്കും പി​ടി​ച്ചു നി​ൽ​ക്കാ​നാ​യി​ല്ല. ഇം​ഗ​ണ്ടി​നാ​യി ജാ​മി ഓ​വ​ർ​ട്ട​ണും ആ​ദി​ൽ റ​ഷീ​ദും ജോ ​റൂ​ട്ടും ര​ണ്ട് വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി. ഇ​തോ‌​ടെ മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ൽ ഇ​രു ടീ​മു​ക​ളും 1 -1 ഒ​പ്പ​ത്തി​നൊ​പ്പ​മാ​യി.

 

 

Latest News

Corehub Up